തിരുവനന്തപുരം: കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണപ്പതക്കം/ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു.
നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്ക് ആഗസ്റ്റ് 31നു മുമ്പ് സമർപ്പിക്കണം. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലുള്ളവർ കണ്ണൂർ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്കും കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലക്കാർ കോഴിക്കോട് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്കും തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലക്കാർ എറണാകുളം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്കും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ജില്ലക്കാർ തിരുവനന്തപുരം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്കുമാണ് അപേക്ഷ നൽകേണ്ടത്.
അപേക്ഷാ ഫോം ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ നിന്നും കണ്ണൂരിലുള്ള ഹെഡ്ഡാഫീസിൽ നിന്നും സൗജന്യമായി ലഭിക്കും. അപേക്ഷാ ഫോം തപാലിൽ ആവശ്യ മുള്ളവർ അഞ്ച് രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവർ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്, താളിക്കാവ്, കണ്ണൂർ- 670001 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കുടുതൽ വിവരങ്ങൾക്ക്: കണ്ണൂർ: 04972702995, കോഴിക്കോട്: 04962984709, എറണാകുളം: 9446451942, തിരുവനന്തപുരം: 9995091541.