രാജ്യത്ത് 24 വ്യാജസര്‍വകലാശാലകള്‍: 8എണ്ണം യുപിയില്‍, കേരളത്തില്‍ ഒന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് 24 വ്യാജസര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. എട്ട് വ്യാജ സര്‍വകലാശാലകളുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍. ഏഴെണ്ണവുമായി ഡല്‍ഹിയാണ് രണ്ടാമത്. കേരളവും പട്ടികയിലുണ്ട്. സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി ആണ് കേരളത്തിലെ വ്യാജ സര്‍വകലാശാലയായി യുജിസി പ്രഖ്യാപിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് വ്യാജസര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ടത്. യുജിസിയുടെ മാനദണ്ഡം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് സര്‍വകലാശാലകളെക്കുറിച്ചും പരാമര്‍ശമുണ്ട്. ലഖ്നോവിലെ ഭാരതീയ ശിക്ഷാ പരിഷത്തും ന്യൂഡല്‍ഹി കുതുബ് എന്‍ക്ലേവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആന്റ് മാനേജ്മെന്റു (ഐഐപിഎം) മാണ് 1956ലെ യുജിസി നിയമം പാലിക്കാതെ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →