പത്തനംതിട്ട: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഈ മാസം നാലിന് രാവിലെ 11 മുതല്‍ സംയോജിത കൃഷി രീതികള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അന്നേദിവസം രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സ് ആപ് നമ്പറിലേക്ക് പേരും മേല്‍ വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04762698550.