ഇടുക്കി: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ച അന്വേഷിക്കാൻ ദേവികുളത്തിന് പുറമെ പീരുമേട്ടിലും സിപിഐ കമ്മിഷനെ നിയമിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒരു വിഭാഗം സിപിഐ നേതാക്കൾ വീഴ്ച വരുത്തിയാതായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണം നടത്തിയ കൺട്രോൾ കമ്മിഷൻ അംഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് പാർട്ടി കമ്മീഷന്റെ അന്വേഷണം.
മൂന്ന് അംഗങ്ങൾ ആണ് കമ്മീഷനിൽ. പ്രിൻസ് മാത്യു, ടി എം മുരുകൻ, ടി വി അഭിലാഷ് എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്.2021 ഓഗസ്റ്റ് 2ന് ചേർന്ന സിപിഐ ഇടുക്കി ജില്ല എക്‌സിക്യൂട്ടീവ് ആണ് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പാളിച്ചകൾ കണ്ടെത്താൻ കമ്മീഷനെ നിയോഗിച്ചത്. മുൻ എംഎൽഎ ഇ.എസ് ബിജിമോൾ അടക്കം ഉള്ള ഒരു വിഭാഗം നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്നായിരുന്നു ആക്ഷേപം