അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍

തൃശൂർ: അമ്മയെയും മകനെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണംപേട്ട പൂക്കോട് വെട്ടിയാട്ടിൽ അനില, മകൻ 13 വയസ്സുള്ള അശ്വിൻ എന്നിവരെയാണ് രണ്ട് കിടപ്പുമുറിയിലായി മരിച്ച നിലയിൽ കണ്ടെത്തിയത്.രണ്ട് മാസം മുമ്പാണ് അനിലയുടെ ഭര്‍ത്താവ് സുമേഷ് കൊവിഡ് ബാധിച്ച് മരിച്ചത്. തുടർന്ന് അനിലയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.

സുമേഷിന്റെ മരണത്തോടെ ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നിഷ്യയാണ് അനില. വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →