മുക്കുപണ്ടം പണയം വച്ച്‌ നേടിയത്‌ 2.72 കോടി

കാസര്‍കോട്‌ : ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിന്റെ ഉദുമ ശാഖയില്‍ സ്വര്‍ണ പണയത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ്. ബാങ്കില്‍ നിന്ന് മുക്കുപണ്ടം പണയം വച്ച്‌ നേടിയത്‌ 2.72 കോടി രൂപ. ബാങ്കില്‍ പണയപ്പെടുത്തിയ ആഭരണങ്ങളില്‍ മിക്കതും നെക്ലേസ്‌ വിഭാഗത്തിലുളളതായിരുന്നു. മാറ്ററിയാന്‍ ഉരച്ചുനോക്കുന്ന കൊളുത്തുഭാഗം മാത്രം യഥാര്‍ത്ഥ സ്വര്‍ണം തന്നെ വയ്‌ക്കുകയും ബാക്കി ഭാഗത്ത്‌ മുക്കുപണ്ടവും ചേര്‍ത്താണ്‌ തട്ടിപ്പുനടത്തിയത്‌. തിരൂര്‍ പൊന്ന്‌ എന്നറിയപ്പെടുന്ന ചെമ്പില്‍ സ്വര്‍ണം പൂശിയ ആഭരണങ്ങളാണ്‌ തട്ടിപ്പിന്‌ ഉപയോഗിച്ചതെന്ന്‌ ബാങ്ക്‌ മാനേജര്‍ മൊഴി നല്‍കിയതായി പോലീസ്‌ പറഞ്ഞു. ബാങ്ക്‌ മാനേജര്‍ റിജുവിന്റെ പരാതിയില്‍ 13 പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.

ഉദുമ, ബേക്കല്‍, കളനാട്‌ സ്വദേശികളായ മുഹമ്മദ്‌ സുഹൈര്‍, ഹസന്‍, റുഷൈദ്‌, അബ്ദുള്‍ റഹിം, എംഅസീസ്‌, മുഹമ്മദ്‌ ഷമ്മാസ്‌, മുഹമ്മദ്‌ സിയാസ്‌, മുഹസീന്‍ ജഷീദ്‌, മുഹമ്മദ്‌ ഷഹമത്‌, മുഹമ്മദ്‌ ജാവീദ്‌, മുഹമ്മദ്‌ സഫ്വാന്‍,മുഹമ്മദ്‌ ഷാഹിം, ഹാരിസുല്ല എന്നിവരാമ്‌ കേസിലെ പ്രതികള്‍. സുഹൈറും കൂട്ടാളികളും ചേര്‍ന്ന്‌ 2020 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയുളള 9 മാസക്കാലയളവിലാണ്‌ തട്ടിപ്പ്‌ നടത്തിയിട്ടുളളത്‌.

ഒന്നാം പ്രതിയായ സുഹൈര്‍ മാത്രം മൂന്നു തവണയായി ആഭരണം പണയം വെച്ച്‌ 22 ലക്ഷം രൂപ നേടിയിരുന്നു. പണയപ്പെടുത്തിയവര്‍ ഏറെ വിശ്വാസമുളള ആളുകളായിരുന്നതിനാല്‍ ബാങ്ക്‌ ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയിരുന്നില്ലെന്ന്‌ പരാതിയില്‍ പറയുന്നു. ഓഡിറ്റിംഗ്‌ സമയം ആഭരണങ്ങള്‍ പുറത്തെടുത്ത്‌ പരിശോധന നടത്തിയപ്പോഴാണ്‌ തട്ടിപ്പ് പുറത്തായത്‌.

ബേക്കല്‍ ഡിെൈവസ്‌പി സികെ സുനില്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ സിഐ പി.രാജേഷിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. നടത്തുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →