അമര്‍ജിത് സിന്‍ഹ പ്രധാനമന്ത്രിയുടെ ഉപദേശക പദവി രാജിവച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകരിലൊരാളായ അമര്‍ജിത് സിന്‍ഹ രാജിവച്ചു.രാജിയുടെ കാരണം വ്യക്തമായിട്ടില്ല.പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് അടുത്തിടെയുള്ള രണ്ടാമത്തെ രാജിയാണ് അമര്‍ജിത് സിന്‍ഹയുടേത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി.കെ. സിന്‍ഹ മാര്‍ച്ചില്‍ രാജിവച്ചിരുന്നു. അതേസമയം, രാജി സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ല. ബിഹാര്‍ കേഡറിലെ 1983 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് സിന്‍ഹ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →