റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ധനവില വര്‍ധന: പാര്‍ലമെന്റിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തി എംപിമാരുടെ പ്രതിഷേധം

August 3, 2021 - 2:39 pm

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ പാര്‍ലമെന്റിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തി എംപിമാരുടെ പ്രതിഷേധം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ചൊവ്വാഴ്ച രാവിലെ രാഹുലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന ശേഷമാണ് സൈക്കിള്‍ റാലി നടന്നത്. രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനം വലയുമ്പോഴും കേന്ദ്ര സര്‍ക്കാറിന് ഒരു കുലുക്കവുമില്ലെന്ന് പ്രതിപക്ഷ എം പിമാര്‍ കുറ്റപ്പെടുത്തി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ രാഹുല്‍ ഗാന്ധി വിളിച്ച യോഗത്തില്‍ സി പി എം. സി പി അടക്കം 14 രാഷ്ട്രീയ പാര്‍ട്ടികളാണ് പങ്കെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *