ഡിജിറ്റൽ മാർഗ്ഗത്തിലൂടെ ഫീ അടവ് പ്രോത്സാഹിപ്പിക്കുന്നതിനും ഫീ പ്ലാസകളിലൂടെ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പുവരുത്തുന്നതിനുമായി, 2021 ഫെബ്രുവരി 15/16 അർദ്ധരാത്രി മുതൽ, ദേശീയ പാതകളിലെ എല്ലാ ഫീ പ്ലാസകളും ഫാസ്റ്റ് ടാഗ് പാതകളായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിൽ, ദേശീയപാതകളിലെ എല്ലാ ഫീ പ്ലാസകളിലും ഫാസ്റ്റ് ടാഗ് സംവിധാനമുണ്ട്.
എല്ലാ പാതകളും ഫാസ്റ്റാഗ് ലെയ്‌നുകളായി പ്രഖ്യാപിച്ചതിനുശേഷം, 2021 ഫെബ്രുവരി 14-ലെ 80%-ൽ നിന്ന്, മൊത്തം ഫാസ്റ്റ് ടാഗ് വ്യാപ്തി ഏകദേശം 96% ആയി. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.