ശിവന്‍കുട്ടിയ്‌ക്കെതിരെ സഭയിൽ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയ്‌ക്കെതിരെ നിയമ സഭയില്‍ 02/08/21 തിങ്കളാഴ്ചയും പ്രതിപക്ഷ പ്രതിഷേധം.

നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. മന്ത്രിയ്‌ക്കെതിരെ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്. ചോദ്യോത്തര വേളയില്‍ മറുപടി പറയാന്‍ വി ശിവന്‍കുട്ടി തയ്യാറായതോടെ പ്രതിപക്ഷ പ്രതിഷേധം കൂടുതൽ കനത്തു.

പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കര്‍ എംബി രാജേഷ് രംഗത്തെത്തി. സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നും ഇവ നീക്കണമെന്നുമായിരുന്നു സ്പീക്കറുടെ ആവശ്യം. ബഹളത്തിനിടെ മന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. മലബാര്‍ മേഖലയില്‍ പ്ലസ് വണ്ണിന് 20 ശതമാനം സീറ്റുകള്‍ അധികമായി അനുവദിച്ചതായി മന്ത്രി സഭയില്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →