ന്യൂഡല്‍ഹി: സുരക്ഷിതമായ ഡിജിറ്റല്‍ പേയ്മെന്റ് വാഗ്ദാനം ചെയ്യുന്ന ഇ-റുപ്പി സേവനം ഇന്നു മുതല്‍ നിലവില്‍വരും.ഇലക്ട്രിക് വൗച്ചറായും ഇ-റുപ്പിയെ പരിഗണിക്കാം.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍.പി.സി.ഐ) ഇ-റുപ്പി വികസിപ്പിച്ചത്.ഇ- ഗിഫ്റ്റ് കാര്‍ഡുകള്‍ക്കു സമാനമായാണു പ്രവര്‍ത്തനം. കാര്‍ഡുകളുടെ കോഡ് എസ്.എം.എസിലൂടെയോ ക്യൂആര്‍ കോഡ് വഴിയോ കൈമാറാം.വിവിധ ആവശ്യങ്ങള്‍ക്ക് ഇ-റുപ്പി വൗച്ചര്‍ ഉപയോഗിക്കാം. ഉദാഹരണമായി കോവിഡ് വാക്സിനേഷനായി ഇ-റുപ്പി അനുവദിച്ചാല്‍ അതിനു മാത്രമേ വിനിയോഗിക്കാനാകൂ. ഇങ്ങനെ അനുവദിക്കപ്പെടുന്ന ഇ- റുപ്പി വാക്സിന്‍ കേന്ദ്രത്തില്‍ മാത്രമേ ചെലവാകൂ. ഇ-റുപ്പി ഉപയോഗിക്കാന്‍ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമല്ലെന്നതാണ് മറ്റൊരു പ്രത്യേകത.