തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി ഡോക്ടർമാരുടെ 12 മണിക്കൂർ പണിമുടക്ക് സമരം ആരംഭിച്ചു. കൊവിഡ് ഡ്യൂട്ടിയും അത്യാഹിത വിഭാഗങ്ങളെയും ഒഴിവാക്കിയാണ് സമരം. സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിൽ നിന്ന് കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിനാൽ പഠനം പ്രതിസന്ധിയിലായതാണ് പ്രധാന വിഷയം.
Read Also: ചർച്ച പരാജയം; സൂചന പണിമുടക്കിന് മാറ്റമില്ലെന്ന് പിജി ഡോക്ടേഴ്സ്
സ്റ്റൈപ്പൻഡ് വർധനവ് നടപ്പാക്കാത്തത്, സീനിയർ റസിഡൻസി സീറ്റുകളുടെ കുറവ് എന്നിവയും സമരത്തിൽ ഉന്നയിക്കുന്നു. തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിനാണ് തീരുമാനം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായി പിജി ഡോക്ടർമാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

