വയനാട് : ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി , വയനാട് മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കോണ്‍സന്‍ ന്റേറ്ററുകളും വെന്റിലേറ്ററുകളും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം എം. എല്‍. എ ഒ ആര്‍ കേളു നിര്‍വ്വഹിച്ചു.ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ഉണ്ണിക്കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.നാല് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും, രണ്ട് വെന്റിലേറ്ററുമാണ് വിതരണം ചെയ്തത്.മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍, സി.കെ രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. മുബാറക്ക്, മാനന്തവാടി തഹസില്‍ദാര്‍ ജോസ് പോള്‍, ഡപ്യൂട്ടി തഹസി ദാര്‍ പി.യു സിതാര, ആര്‍. എം. ഒ.ഡോ സക്കീര്‍ , ഐ. ആര്‍. സി. എസ് ചുമതലക്കാരായ കെ. ജെ തങ്കച്ചന്‍, കെ അനില്‍കുമാര്‍ ,ബേബി കാരക്കുനി, എം അശോകന്‍, എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എ. പി.ദിനേഷ്‌കുമാര്‍ പനമരം സി. എച്ച്. സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജ എന്നിവര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.
ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും വിതരണം ചെയ്തു
