ടോക്കിയോ: ടാക്കിയോ ഒളിമ്പിക്സില്‍ വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍ കടന്നു. ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തില്‍ 64 മീറ്റര്‍ എറിഞ്ഞാണു കമല്‍പ്രീത് ഫൈനല്‍ ഉറപ്പാക്കിയത്. ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം 64 മീറ്റര്‍ എറിയുന്നത്. യോഗ്യതാ മത്സരത്തിലെ ആദ്യ ശ്രമത്തില്‍ 62 മീറ്ററും രണ്ടാം ശ്രമത്തില്‍ 63.97 മീറ്ററും കുറിക്കാന്‍ ഇന്ത്യന്‍ താരത്തിനായി. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവ് ക്രൊയേഷ്യയുടെ സാന്ദ്ര പെര്‍കോവിച് (63.75 മീറ്റര്‍), ലോക ചാമ്പ്യന്‍ ക്യൂബയുടെ യാമി പെരസ് (63.18 മീറ്റര്‍) എന്നിവരെ മറികടക്കാന്‍ കമല്‍പ്രീതിനായി.ഇന്ത്യന്‍ താരവും യു.എസിന്റെ വലേറി അല്‍മാനും (66.42 മീറ്റര്‍) രണ്ടിനു നടക്കുന്ന ഫൈനലിനു നേരിട്ടു യോഗ്യത നേടി. ഒപ്പം മത്സരിച്ച സീമാ പൂനിയ ഫൈനലില്‍ കടന്നില്ല. രാവിലെ നടന്ന യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 60.29 മീറ്ററായിരുന്നു താരം എറിഞ്ഞത്. അടുത്ത ശ്രത്തില്‍ 63.97 മീറ്ററാക്കി മെച്ചപ്പെടുത്തി. മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തില്‍ 64 മീറ്റര്‍ എറിഞ്ഞതോടെ കമല്‍പ്രീത് ഫൈനല്‍ ഉറപ്പാക്കി.
ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍: മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ
