കൊല്ലം: ജില്ലയുടെ കായിക മേഖലക്ക് ഉണര്‍വേകാന്‍ നിലമേലില്‍ പുതിയ സ്റ്റേഡിയം നിര്‍മിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി. നിലമേല്‍ വെള്ളാംപാറ-തോട്ടിന്‍കര-വളയിടം റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കായികമേഖലയില്‍ പ്രാവീണ്യം നേടിയ ഒട്ടനവധി യുവതി യുവാക്കളുള്ള നാടാണ് നിലമേല്‍. അത് കണക്കിലെടുത്താണ് പുതിയ സ്റ്റേഡിയം എന്നും മന്ത്രി പറഞ്ഞു. മുന്‍ എം.എല്‍.എ. മുല്ലക്കര രത്‌നാകരന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ അധ്യക്ഷയായി. നിലമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത, വൈസ് പ്രസിഡന്റ് നിയാസ് മാറ്റപ്പള്ളി, പഞ്ചായത്ത് അംഗം എം.കെ.സിബിന്‍, ബ്ലോക്ക് അംഗം എസ്.എല്‍ സുജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.