കോഴിക്കോട്: കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി (ഐ.ഐ.എച്ച്.ടി-കണ്ണൂര്‍) സെപ്തംബറില്‍ ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിലേക്കുള്ള അപേക്ഷകള്‍ ആഗസ്ത് 13 വരെ സ്വീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
ഫാഷന്‍ ഡിസൈനിംഗ്, വസ്ത്രനിര്‍മ്മാണ സാങ്കേതികവിദ്യ, അപ്പാരല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി, പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, വസ്ത്ര ഗണിതവും വസ്ത്ര ലാബും തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായി ഉള്‍ക്കൊള്ളുന്ന കോഴ്‌സില്‍ ലോകോത്തര ഡിസൈന്‍ സോഫ്റ്റുവെയറുകളില്‍ വിദഗ്ദ്ധ പരിശീലനവും നല്‍കുന്നു. കോഴ്സ് കാലാവധി ഒരു വര്‍ഷം. എസ്.എസ്.എൽ.സി യാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 45 വയസ്സ്. അപേക്ഷ ഫോമും കോഴ്‌സ് ഗൈഡും ലഭിക്കുന്നതിന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി. ഒ. കിഴുന്ന, തോട്ടട എന്ന വിലാസത്തില്‍ 100 രൂപയുടെ ഡി.ഡി സഹിതം നേരിട്ടോ തപാല്‍ മുഖേനയോ www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് മുഖേനയോ അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 13. ഫോണ്‍ -0497 2835390.