ഗുവാഹത്തി: അസം-മിസോറം അതിര്‍ത്തി തര്‍ക്കത്തില്‍ അസമില്‍ നിന്നുള്ള ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടതില്‍മിസോറമിലെ ഒരു എംപിക്കും ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അസം പോലീസിന്റെ നോട്ടീസ്. മിസോ നാഷനല്‍ ഫ്രണ്ട് എംപി കെ വന്‍ലാല്‍വേന, ഡെപ്യൂട്ടി കമ്മീഷണര്‍, പോലീസ് സൂപ്രണ്ട്, കൊളാസിബ് ജില്ലയിലെ അഡീഷനല്‍ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്കാണ് സമന്‍സ് അയച്ചത്. അസമിലെ കചാര്‍ ജില്ലയ്ക്കും മിസോറാമിലെ കൊളാസിബ് ജില്ലയ്ക്കും സമീപമുള്ള പ്രദേശത്ത് നടന്ന വെടിവയ്പില്‍ അസമില്‍ നിന്നുള്ള ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. മിസോ നാഷനല്‍ ഫ്രണ്ട് എംപി കെ വന്‍ലാല്‍വേനയെ അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയിലെത്തി നോട്ടീസ് നല്‍കാന്‍ ശ്രമിച്ചങ്കെിലും അവിടെയില്ലാത്തതിനാല്‍ കവാടത്തില്‍ അസം പോലീസ് നോട്ടീസ് പതിക്കുകയായിരുന്നു.വെടിവയ്പിനു പിന്നാലെ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് വാന്‍ലല്‍വേന എംപി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനെ പ്രകോപനപരമായ പരാമര്‍ശം നടത്തിയിരുന്നു. 200ലേറെ പോലിസുകാര്‍ പ്രദേശത്ത് പ്രവേശിച്ചു. അവര്‍ ഞങ്ങളുടെ പോലിസുകാരെ തള്ളിമാറ്റി. അവരാണ് ആദ്യം വെടിവച്ചത്. ഞങ്ങള്‍ അവരെ കൊല്ലാതിരുന്നത് ഭാഗ്യമാണ്. അവര്‍ വീണ്ടും വന്നാല്‍, ഞങ്ങള്‍ എല്ലാവരെയും കൊല്ലുമെന്നുമായിരുന്നു വാന്‍ലല്‍വേന എംപിയുടെ പരാമര്‍ശം. എംപിയെ ചോദ്യം ചെയ്യാന്‍ അസം പോലീസിന്റെ ഒരു സംഘം ഡല്‍ഹിയിലേക്ക് പോവുമെന്നും റിപോര്‍ട്ടുണ്ട്. അസം പോലീസിനെതിരേ എംപി പരസ്യമായി വധഭീഷണി മുഴക്കിയെന്നും ആരോപണമുണ്ട്.