കശ്മീരില്‍ സൈനിക ക്യാമ്പുകള്‍ക്കു സമീപം നാലിടത്ത് ഡ്രോണ്‍ സാന്നിധ്യം

ജമ്മു: സാംബ, ഘാഗ്വാള്‍, ബാരി ബ്രാഹ്മണ, അഖ്‌നൂര്‍ തുടങ്ങി ജമ്മു കശ്മീരില്‍ സൈനിക ക്യാമ്പുകള്‍ക്കു സമീപം ഉള്‍പ്പെടെ വീണ്ടും ഡ്രോണ്‍ . സാംബയിലെ രാജ്യാന്തര അതിര്‍ത്തിക്കു സമീപമാണ് ആദ്യം ഡ്രോണെത്തിയത്. പിന്നാലെ ഘാഗ്വാളിലെ ഐ.ടി.ബി.പി. ക്യാമ്പിനു സമീപവും മൂന്നാമത്തേത് ബാരാ ബ്രാഹ്മണയിലെ കരസേനാ ക്യാമ്പിനടുത്തും കണ്ടെത്തി. അഖ്‌നൂരിലെ അതിര്‍ത്തി മേഖലയിലായിരുന്നു നാലാമത്തെ ഡ്രോണെത്തിയത്.ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് സാംബയിലെ രാജ്യാന്തര അതിര്‍ത്തിക്കു സമീപം ഡ്രോണ്‍ കണ്ടെത്തുന്നത്. രാത്രിതന്നെ തെരച്ചില്‍ നടത്തിയെങ്കിലും ഡ്രോണുകള്‍ കണ്ടെത്താനായില്ലെന്ന് അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →