ആലപ്പുഴ: മാവേലിക്കര മണ്ഡലത്തില്‍ കുളമ്പ് രോഗം വ്യാപകമാകുന്നത് മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനകള്‍ വ്യാപകമാക്കുമെന്നും കുളമ്പ് രോഗ നിര്‍മ്മാര്‍ജ്ജനത്തിന് ആവശ്യമായ വാക്സിന്‍ ലഭ്യമാക്കുമെന്നും മന്തി ജെ. ചിഞ്ചുറാണി ഉറപ്പ് നല്‍കിയതായി എം. എസ്. അരുണ്‍ കുമാര്‍ എം.എല്‍.എ. അറിയിച്ചു.