തിരുവനന്തപുരം: തിരുവനന്തപുരം കാഞ്ഞിരംകുളം പോസ്റ്റോഫീസിലെ ആർ. വസന്തകുമാരിയുടെ (സി.എ നം: 7/ATR/80) നമ്പർ മഹിളാ പ്രധാൻ ഏജന്റിന്റെ ഏജൻസി റദ്ദാക്കിയതായി ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പണം തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയായാണ് ഈ ഏജൻസി റദ്ദാക്കിയത്. പൊതുജനങ്ങൾ പോസ്റ്റോഫീസ് ആർ.ഡി നിക്ഷേപവുമായി ബന്ധപ്പെട്ട് ഈ ഏജന്റുമായി പണമിടപാട് നടത്തരുത്. പോസ്റ്റോഫീസിലെ ആർ.ഡി നിക്ഷേപകർ അതത് മാസം അവരുടെ അക്കൗണ്ട് പാസ്ബുക്ക് നിർബന്ധമായും പരിശോധിച്ച് കൃത്യത ഉറപ്പാക്കണം. തിരുവനന്തപുരം ജില്ലയിലെ മഹിളാ പ്രധാൻ ഏജന്റുമാരുടെ പ്രവർത്തനം സംബന്ധിച്ച പരാതികളും നിർദേശങ്ങളും ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസറെ അറിയിക്കാം. വിലാസം: ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, സി.ഐ പരമേശ്വരൻപിള്ള റോഡ്, വഞ്ചിയൂർ, തിരുവനന്തപുരം 695035. ഫോൺ: 04712478731. മൊബൈൽ: 8547454534. ഇമെയിൽ: nsdtvmdist@gmail.com.