ഇന്ത്യക്ക്‌ മൂന്ന്‌ റാഫേല്‍ വിമാനങ്ങള്‍ കൂടി സ്വന്തമായി

കൊല്‍ക്കൊത്ത : ഇന്ത്യന്‍ വ്യോമസേനക്ക്‌ മൂന്നുറാഫേല്‍ വിമാനങ്ങള്‍കൂടി സ്വന്തമായി. . പശ്ചിമ ബംഗാളിലെ ഹസിമാര എയര്‍ബേസില്‍ നടന്ന ചടങ്ങിലാണ്‌ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ സേനയുടെ നൂറ്റിയൊന്നാം സ്‌ക്വാഡ്രന്റെ ഭാഗമായത്‌. വ്യോമ സേനാ മേധാവി ആര്‍കെഎസ്‌ ബദൗരിയുടെ നേതൃത്വത്തിലാണ്‌ ചടങ്ങ്‌ നടന്നത്‌.

ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലെ സൈനീക നീക്കങ്ങള്‍ക്ക്‌ ശക്തി പകരുന്നതാണ്‌ ഇത്‌. നിലവില്‍ 26 റാഫേല്‍ വിമാനങ്ങളാണ്‌ ഇന്ത്യന്‍ വ്യോമ സേനക്കുളളത്‌. റാഫേല്‍ വിമാനങ്ങളുടെ ആദ്യ സ്‌ക്വാഡ്രണ്‍ അംബാലയിലെ എയര്‍ഫോഴ്‌സ്‌ സ്‌റ്റേഷന്‍ ആസ്ഥാനമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഒരു സ്‌ക്വാഡ്രണില്‍ 18 യുദ്ധവിമാനങ്ങളാണ്‌ ഉളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →