ഹയര്‍സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 87.94 ശതമാനം വിജയം; മുന്നില്‍ എറണാകുളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ശതമാനമാണ് ഈ വര്‍ഷത്തെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 85.13 ആയിരുന്നു വിജയ ശതമാനം. 28/07/21 ബുധനാഴ്ച നാലു മണി മുതല്‍ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാവും.

3,73,778 പേരാണ് ആകെ പരീക്ഷ എഴുതിയത്. ഇതില്‍ 3,28,702 പേര്‍ ഉപരി പഠന യോഗ്യത നേടി. എറണാകുളം ജില്ലയിലാണ് വിജയശതമാനം കൂടുതല്‍. 91.11%. പത്തനംതിട്ട ജില്ലയിലാണ് വിജയ ശതമാനം കുറവ്. 48,383 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് എ പ്ലസ് കൂടുതല്‍.

ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 80.4%, കൊമേഴ്‌സ് വിഭാഗത്തില്‍ 89.13% വുമാണ് വിജയ ശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85.2%വും അണ്‍ എയ്ഡഡില്‍ 87.67%വും ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ 84.39% വുമാണ് വിജയ ശതമാനം. 136 സ്‌കൂളുകളില്‍ 100 ശതമാനം വിജയം നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →