ഫൈസര്‍, അസ്ട്രസെനക്ക വാക്സിനുകളുടെ പ്രതിരോധശേഷി ആറാഴ്ച വരെയെന്ന് പഠനം

ലണ്ടന്‍: ഫൈസര്‍, അസ്ട്രസെനക്ക വാക്സിന്‍ സ്വീകരിച്ചതുമൂലം ലഭിച്ച പൂര്‍ണ പ്രതിരോധശേഷി ആറാഴ്ച വരെയാണെന്ന് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്. പത്താഴ്ചയ്ക്കുശേഷം പ്രതിരോധശേഷിയില്‍ 50 ശതമാനത്തിലേറെ കുറവുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.രണ്ടു ഡോസ് ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടു ഡോസ് അസ്ട്രസെനക്ക സ്വീകരിച്ചവരേക്കാള്‍ പ്രതിരോധശേഷിയുണ്ടാകുമെന്നും പഠനറിപ്പോര്‍ട്ടിലുണ്ട്.വാക്സിനെടുത്തതു മൂലം ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയില്‍ കുറവുണ്ടാകുന്നതാണ് പ്രതിരോധശേഷിയെ ബാധിക്കുന്നത്. ആന്റിബോഡി കുറയുന്നതനുസരിച്ച് പ്രതിരോധശേഷിയിലും കുറവുണ്ടാകുമെന്നു ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. കോവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കാന്‍ ഈ വാക്സിനുകള്‍ക്കു കഴിയുമോയെന്ന് ആശങ്കയുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കോവിഡ്‌ വൈറസിനെ പ്രതിരോധിക്കാന്‍ അസ്ട്രസെനക്കയേക്കാള്‍ ശേഷി ഫൈസര്‍ വാക്സിനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →