കൊവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പി.എം. കെയേഴ്സ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി. കൊവിഡ് കാരണം അനാഥരായ കുട്ടികളെ മാത്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ പോരായെന്നും കോടതി വ്യക്തമാക്കി.
സ്വമേധയാ എടുത്ത കേസിലാണ് 27/07/2021 ചൊവ്വാഴ്ച ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. പദ്ധതി കടലാസിൽ മാത്രം ഒതുങ്ങരുതെന്നും, യാഥാർഥ്യമാകണമെന്നും കോടതി കൂട്ടിച്ചേർത്തു.

