കൊച്ചി: 2021 ലെ ഓണാഘോഷം പ്രമാണിച്ച് എക്‌സൈസ് വകുപ്പ് മദ്യം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ജൂലൈ 24 മുതല്‍ ആഗസ്റ്റ് 25 വരെ നീണ്ടു നില്‍ക്കുന്ന ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലാതലത്തില്‍ എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഭാഗമായി എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ചുളള കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. വ്യാജമദ്യം മയക്കുമരുന്ന് എന്നിവയുടെ ഉല്‍പാദനം, വിതരണം, കടത്തല്‍ സംബന്ധിച്ചുളള വിവരങ്ങള്‍, പൊതുസ്ഥലങ്ങളിലുളള മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. എക്‌സൈസ് വകുപ്പ്, ഫോറസ്റ്റ്, റവന്യൂ, പോലീസ്, ഡ്രഗ്‌സ്, ഫുഡ് ആന്റ് സേഫ്റ്റി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് വിപുലമായ സംയുക്ത പരിശോധനകള്‍ നടത്തുന്നതാണ്. രാത്രികാല പട്രോളിംഗ്, വാഹന പരിശോധനയും നടത്തുവാന്‍ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, എറണാകുളം 0484-2390657, 9447178059, അസി.എസ്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എറണാകുളം 0484-2397480, 9496002867, ജില്ലാ കണ്‍ട്രോള്‍ റൂം 0484-2390657, 9447178059