തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്‌കൂൾ, വഞ്ചിയൂർ ഗവ: ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ ഓണക്കിറ്റ് പാക്കിംഗ് കേന്ദ്രങ്ങൾ സന്ദർശിച്ച് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അഡ്വ: ജി.ആർ. അനിൽ പ്രവർത്തനങ്ങൾ വിലയിരുത്തി. കിറ്റിലുൾപ്പെടുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം പാലിക്കണമെന്നും അളവും തൂക്കവും ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കിറ്റിലുൾപ്പെടുത്തേണ്ട ഭക്ഷ്യധാന്യങ്ങൾ പാക്കിംഗ് കേന്ദ്രങ്ങളിലെത്തുകയും അവയും പാക്കിംഗ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ 31 ന് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കും.