തിരുവനന്തപുരം : നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്‌ണ രംഗത്ത്. മുകേഷും, ഭാര്യയും പ്രശ്‌സ്‌ത നര്‍ത്തകിയുമായ മേതില്‍ ദേവികയും തമ്മിലുളള വിവാഹ മോചന കേസിലാണ് പ്രതികരണവുമായി ബിന്ദുകൃഷ്‌ണ ഫേസ്‌ബുക്കലൂടെ പ്രതികരിച്ചത്. . വിവാഹമോചനവുമായി ബന്ധപ്പെട്ട് മേതില്‍ ദേവിക വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ബിന്ദുകൃഷ്‌ണയുടെ പ്രതികരണം, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ സംസ്ഥാന പോലീസ് തയ്യാറാവണമെന്നും സംസ്ഥാന വനിത കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കണമെന്നും ബിന്ദു കൃഷ്‌ണ ഫേസ്‌ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മുമ്പ് 14 വയസുളള വിദ്യാര്‍ത്ഥിയോട് വളരെ മോശമായി സംസാരിച്ച മുകേഷിന്റെ സ്‌ത്രീകളോടുളള ശൈലി വളരെ മോശമാണെന്ന് മുകേഷിന്റെ മുന്‍ഭാര്യ സരിത തന്നെ പലപ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുളളതാണ്. അപ്പോഴെല്ലാം മുകേഷിനെ വെളള പൂശിയിരുന്നത് ഇടതുപക്ഷമാണ് മുകേഷിന്റെ നിലവിലെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പുകാലത്തുതന്നെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പക്ഷെ കുടുംബ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ താന്‍ ആഗ്രക്കുന്നില്ലെന്നും ബിന്ദുകൃഷ്‌ണ പറഞ്ഞു.
തെരഞ്ഞെടുപ്പുകാലത്ത് മുകേഷ് തനിക്കെതിരെ അസത്യ പ്രടരണങ്ങള്‍ നടത്തിയാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ആരംഭിച്ചതെന്ന് ബിന്ദുകൃഷ്‌ണ കുറിപ്പില്‍ പറയുന്നു. താന്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഒരു ചിത്രം ഫെയ്‌സ് ബുക്കില്‍ പങ്കുവച്ചപ്പോള്‍ അതില്‍ പരിഹാസ രൂപത്തില്‍ മുകേഷ് കമന്റ് എഴുതിയിരുന്നതായും, പരിഹാസ കമന്‍റുകള്‍ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം അകന്നുപോകുന്ന കാര്യം മറച്ചുവച്ച അദ്ദേഹം ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നുംബിന്ദുകൃഷ്‌ണ പറഞ്ഞു.
മുകേഷിന്‍റെയും മേതില്‍ ദേവികയുടെയും സ്വകാര്യ ജീവിതത്തില്‍ തലയിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ മേതില്‍ ദേവികയെന്ന വനിത അനുഭവിച്ച ദുരവസ്ഥയടെക്കുറിച്ച ചര്‍ച്ച ചെയ്യാതിരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ഭാര്യയെന്ന നിലയില്‍ നെഗറ്റീവ് വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ഒരിക്കലും തയ്യാറായിട്ടില്ലാത്ത വ്യക്തിയായിരുന്നു മേതില്‍ ദേവികയെന്ന് ബിന്ദുകൃഷ്‌ണ വ്യക്തമാക്കി. സ്‌ത്രി സംരക്ഷണത്തെക്കുറിച്ച വാതോരാതെ പറയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ മുകേഷിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവണമെന്ന് ബിന്ദുകൃഷ്‌ണ ആവശ്യപ്പെട്ടു.