മുംബൈ: നീലച്ചിത്രനിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രക്കെതിരേ മൊഴി നല്‍കി ജീവനക്കാര്‍. വിവാദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ കുന്ദ്ര ആവശ്യപ്പെട്ടതായാണ് ജീവനക്കാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.ഇത്തരം ദൃശ്യങ്ങള്‍ ഹോട്ട്ഷോട്ട്സ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് അപ്ലോഡ് ചെയ്തിരുന്നതെന്നും ജീവനക്കാര്‍ സ്ഥിരീകരിച്ചു. പിന്നീട് ഹാട്ട് ഷോട്ട്സ് എന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ആപ്പിള്‍ സ്റ്റോറില്‍നിന്നും നീക്കിയിരുന്നു. ഇതിനു പകരമായി ”ബോളിഫെയിം” എന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ രാജ് കുന്ദ്ര പദ്ധതിയിട്ടിരുന്നതായും ക്രൈംബ്രാഞ്ച് അറിയിച്ചു.