കാസർഗോഡ്: തുളു ഭാഷാ സംസ്‌കാരത്തെയും തുളു നാടൻകലകളെയും സാഹിത്യത്തെയും ഉയർത്തിക്കൊണ്ടു വരുവാൻ പ്രത്യേകം ഇടപെടൽ നടത്തുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കാസർകോട് ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ സിഎച്ച് കുഞ്ഞമ്പു എം.എൽ.എ, തുളു അക്കാദമി ചെയർമാൻ ഉമേഷ് എം സാലിയാൻ, അക്കാദമി അംഗം ബാലകൃഷ്ണ ഷെട്ടിയാർ, സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ സംബന്ധിച്ചു.