യു.കെ.യിൽ പുതിയ കൊവിഡ് വകഭേദം

ജനുവരിയിൽ കൊളംബിയയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം യു.കെ.യിലും കണ്ടെത്തി. ഈ വകഭേദം ബാധിച്ച പുതിയ 16 കേസുകളാണ് യു.കെ.യിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ട് ചെയ്ത മിക്ക കേസുകളും വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതാണ്. നിലവിൽ യു.കെ.യിൽ കമ്മ്യൂണിറ്റി വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ബി.1.621. എന്നാണ് ഇതിന് നൽകിയ പേര്. ഇതിനെതിരേ വാക്‌സിൻ ഫലപ്രദമാണോ, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ എന്നിവ സംബന്ധിച്ച് തെളിവുകളൊന്നും ലഭ്യമല്ലെന്ന് അധികൃതർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →