യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡെല്‍റ്റാ തരംഗം: ഊര്‍ജിതശ്രമം അനിവാര്യമെന്ന് ലോകരോഗ്യ സംഘടന

കോപ്പന്‍ഹേഗന്‍: ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം തടയാന്‍ ഊര്‍ജിതശ്രമം അനിവാര്യമാണെന്നു ലോകരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ)യുടെയും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളി (ഇ.സി.ഡി.സി)ന്റെയും മുന്നറിയിപ്പ്.

യൂറോപ്പില്‍ ഡെല്‍റ്റാ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണു നിരീക്ഷണം. ബഹുഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളിലും ഡെല്‍റ്റാ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വരും മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വാക്സിനേഷന്‍ മാത്രമാണു പ്രതിരോധം തീര്‍ക്കാനുള്ള ഏകമാര്‍ഗമെന്നും സംഘടനകള്‍ മുന്നറിയിപ്പു നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →