യുവതി വീട്ടിനുളളില്‍ മരിച്ച നിലയില്‍

ആലപ്പുഴ : ആലപ്പുഴയില്‍ യുവതിയെ സഹോദരീ ഭര്‍ത്താവിന്റെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കടക്കരപ്പളളി സ്വദേശിനി ഹരികൃഷ്‌ണ (25)ആണ്‌ മരിച്ചത്‌. വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയിലെ താത്‌ക്കാലിക നഴ്‌സാണ്‌ ഹരികൃഷ്‌ണ. യുവതിയുടെ മരണം കൊലപാതകമാണെന്ന്‌ സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു. . സഹോദരീ ഭര്‍ത്താവ്‌ രതീഷിനെ കാണാനില്ലെന്നും അയാള്‍ക്കായി അന്വേഷണം തുടങ്ങിയെന്നും പട്ടണക്കാട്‌ പോലീസ്‌ അറിയിച്ചു .കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്‌ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →