മൂന്നാര്‍ : സംസ്ഥാനത്ത് വീണ്ടും കോടികള്‍ വിലമതിക്കുന്ന തിമിംഗലഛര്‍ദ്ദി (ആംബര്‍ഗ്രീസ്) വേട്ട. അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് 5 കോടി രൂപ വിലമതിക്കുന്ന ആംബര്‍ ഗ്രീസാണ് മൂന്നാറില്‍ പിടികൂടിയിരിക്കുന്നത്. അഞ്ചുപേരെ വനം വകുപ്പുദ്യോഗസ്ഥര്‍ കസ്‌റ്റഡിയിലെടുത്തു. തമിഴ്‌നാട് വത്തലഗുണ്ട് പെരിയകുളം സ്വദേശികളായ നാലുപേരും ,മൂന്നാര്‍ സ്വദേശിയായ ഒരുളുമാണ് പിടിയിലായത്. മുരുകന്‍ എന്ന ആളുടെ നിര്‍ദ്ദശ പ്രകാരമണ് ആംബര്‍ഗ്രീസ് എത്തിച്ചത്.
സംസ്ഥാനത്ത് ആംബര്‍ ഗ്രീസ് പിടികൂടുന്ന രണ്ടാമത്തെ സംഭവമാണിത്. മുമ്പ് ചേറ്റുവയില്‍ 30 കോടിയുടെ ആംബര്‍ ഗ്രീസുമായി മൂന്നുപേരെ വനം വിജിലന്‍സ് നേരത്തെ പിടികൂടിയുിരുന്നു. വാടാനപ്പളളി സ്വദേശി രായംമരക്കാര്‍ വീട്ടില്‍ റഫീഖ് (47) പാലയൂര്‍ സ്വദേശി കൊങ്ങണം വീട്ടില്‍ ഫൈസല്‍(40) എറണാകുളം സ്വദേശി കായിക്കര വീട്ടില്‍ ഹംസ(49) എന്നിവരാണ് പിടിയിലായത്. കേരളത്തിലെ ആദ്യത്തെ ആംബര്‍ ഗ്രീസ് വേട്ടയാണിത്. 19 കിലോ ആംബര്‍ ഗ്രീസാണ് അന്ന് പിടിച്ചടുത്തത്.