അമ്പെയ്ത്തില്‍ ഇന്ത്യക്കു നിരാശ

ടോക്കിയോ: ഇന്നലെ തുടങ്ങിയ ഒളിമ്പിക്സ് അമ്പെയ്ത്തില്‍ ഇന്ത്യക്കു നിരാശ. വ്യക്തിഗത പുരുഷ/വനിതാ റാങ്കിങ് വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ നിറംമങ്ങി. വനിതാ റാങ്കിങ് റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം ദീപിക കുമാരി ഒന്‍പതാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്.യുമെനോഷിമ റാങ്കിങ് ഫീല്‍ഡില്‍ ദക്ഷിണ കൊറിയന്‍ താരം സാന്‍ ആന്‍ ഒളിമ്പിക് റെക്കോഡ് തിരുത്തി ഒന്നാം സ്ഥാനക്കാരിയായി. 720 ല്‍ 663 പോയിന്റാണ് ദീപിക എയ്ത് നേടിയത്. സാന്‍ ആന്‍ 680 പോയിന്റുമായി ഒന്നാമതെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നാല്‍ ഇന്ത്യന്‍ താരം സാന്‍ ആനെ നേരിടേണ്ടി വരും.28 നു ഭൂട്ടാന്‍ താരം ഭൂ കര്‍മയുമായാണ് ദീപികയുടെ എലിമിനേഷന്‍ റൗണ്ട്.

പ്രവീണ്‍ ജാദവ് 31 ാം സ്ഥാനത്തും അതാനു ദാസ് 35ാം സ്ഥാനത്തും റാങ്കിങ് റൗണ്ട് പൂര്‍ത്തിയാക്കി. തരുണ്‍ദീപ് റായി 37 ല്‍ ഫിനിഷ് ചെയ്തു.ആദ്യ പകുതിയില്‍ അതാനു ദാസും പ്രവീണും 329 പോയിന്റ് വീതമാണു കുറിച്ചത്. തരുണ്‍ ദീപ് റായി 323 പോയിന്റിലും ആദ്യ പകുതി പൂര്‍ത്തിയാക്കി.റാങ്കിങ് റൗണ്ടിലെ ആദ്യ പകുതിയില്‍ 14 -ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശേഷമാണ് ഇന്ത്യന്‍ താരം ആദ്യ പത്തിലേക്കു തിരിച്ചു കയറിയത്. നാലാം റൗണ്ടിലായിരുന്നു ദീപികയുടെ ഏറ്റവും മോശം പ്രകടനം. രണ്ട് ഷോട്ടുകള്‍ ലക്ഷ്യം കണ്ടില്ല. 8-8-8-7 എന്ന സ്‌കോറോടെ 51 പോയിന്റാണ് ആ റൗണ്ടില്‍ നേടിയത്. അഞ്ചാം റൗണ്ടില്‍ 10-10-10-10-9 എന്ന സ്‌കോറോടെ 59 പോയിന്റ് നേടാന്‍ ദീപികയ്ക്കായി. നാല് 7 സ്‌കോറുമായാണ് ദീപിക യോഗ്യത റൗണ്ട് പൂര്‍ത്തിയാക്കിയത്.യുക്രൈയിന്റെ ലിനാ ഹെരാസിമെങ്കോ 1996 ല്‍ കുറിച്ച 673 പോയിന്റിന്റെ റെക്കോഡാണ് സാന്‍ ആന്‍ പഴങ്കഥയാക്കിയത്.അമ്പെയ്ത്ത് റാങ്കിങ് റൗണ്ടിലെ ആദ്യ മൂന്നു സ്ഥാനങ്ങളും ദക്ഷിണ കൊറിയന്‍ താരങ്ങളാണ് സ്വന്തമാക്കി. 677 പോയിന്റുമായി ജാങ് മിന്‍ഹീയും ലോക റെക്കോഡ് ജേതാവ് കാങ് ചായേയങും (675) രണ്ടും മൂന്നും സ്ഥാനം കൈയടിക്കി. മെക്സിക്കോയുടെ അലഹാന്‍ഡ്ര വലന്‍സിയ 674 പോയിന്റുമായി നാലാമതായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →