കുന്ദ്രയുടെ വസതിയില്‍ റെയ്ഡ്: ക്രൈംബ്രാഞ്ച് കണ്ടെടുത്തത് എഴുപതോളം അശ്ലീല സിഡികള്‍

മുംബൈ: നീലച്ചിത്ര നിര്‍മാണത്തില്‍ അറസ്റ്റിലായ വ്യവസായിയും ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ മുംബൈയിലെ വസതിയില്‍നിന്നു ക്രൈംബ്രാഞ്ച് കണ്ടെടുത്തത് വിവിധ നിര്‍മാണക്കമ്പനികളുടെ സഹായത്തോടെ നിര്‍മിച്ച എഴുപതോളം അശ്ലീല വീഡിയോ സിഡികളും സെര്‍വറും. കഴിഞ്ഞ തിങ്കളാഴ്ചയാണു കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയ കുന്ദ്രയെ 23 വരെ കസ്റ്റഡിയില്‍വിട്ടു. അതേസമയം കേസില്‍ കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ്പ ഷെട്ടിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കില്ലെന്നു മുംബൈ പോലീസ് അറിയിച്ചു. ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വിന്റിന്‍ എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് കുന്ദ്രയും സംഘവും നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരുന്നതെന്നാണ് നിഗമനം.ഇക്കാര്യം അന്വേഷണപരിധിയിലുണ്ടെന്നു ക്രൈംബ്രാഞ്ച്വൃത്തങ്ങള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →