ദില്ലി : തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ ഉടന്‍ വാദം കേള്‍ക്കാന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയെ സമീപിച്ചു. 2018ല്‍ നല്കിയ ഹര്‍ജിയിലെ അന്തിമ തീരുമാനം ഇനിയും വൈകരുതെന്നാണ് അപേക്ഷയിലെ ആവശ്യം. അഡ്വ. ഷദാന്‍ ഫറാസത്താണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം എവിടെനിന്ന് വരുന്നുവെന്ന് അറിയാനുളള അവകാശം ജനങ്ങള്ക്കുണ്ടെ്ന്ന് ഹര്‍ജിയില്‍ പറയുന്നു. ജൂലൈയിലോ ആഗസ്റ്റിലോ കേസ് പരിഗണിക്കുമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന എന്‍ജിഒയും ഇലക്ട്രല്‍ ബോണ്ടുകള്‍ക്കെതിരെ കോടതിയെ സമീപിച്ചട്ടുണ്ട്.

