പത്തനംതിട്ട: സിക്കാ വൈറസ് പ്രതിരോധം: വെബിനാര്‍ സംഘടിപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ജില്ലാ കുടുംബശ്രീ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സിക്കാ വൈറസ് ബാധ: നിയന്ത്രണവും, പ്രതിരോധവും എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ -2 ഡോ.പി.അജിത ക്ലാസ് നയിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ.സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍മാരായ ആര്‍. ദീപ, വി.ആര്‍. ഷൈലാ ഭായി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →