ചെന്നൈ: നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. മൂന്ന് ദിവസം മുമ്പാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പട്ടതെന്ന് ഖുശ്ബു പറഞ്ഞു.നിരവധി ട്വീറ്റുകള്‍ ഇല്ലാതാക്കിയിട്ടുണ്ട്. പ്രൊഫൈല്‍ ചിത്രവും നീക്കം ചെയ്തു. ആറ് മണിക്കൂര്‍ മുമ്പ് വരെ ഹാക്കര്‍ ഈ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ അക്കൗണ്ടില്‍ നിന്ന് വന്ന ട്വീറ്റുകളില്‍ തനിക്ക് ബന്ധമില്ലെന്നും അവര്‍ അറിയിച്ചു.ട്വിറ്റര്‍ അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളിലാണെന്ന് ഖുശ്ബു പറഞ്ഞു.
നടി ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
