ആളൂര്‍ പീഡനക്കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടു ചെയ്യാന്‍ കോടതി നിര്‍ദ്ദേശം

കൊച്ചി : ആളൂര്‍ പീഡനക്കേസില്‍ പോലീസ്‌ അന്വേഷണ പുരോഗതി സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ അന്വെഷണം നിലച്ചതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട്‌ പീഡനത്തിനിരയായ യുവതി നല്‍കിയ ഹര്‍ജിയിലാണ്‌ കോടിയുടെ നിര്‍ദ്ദേശം. ജസറ്റീസ്‌ വി.ഷെര്‍സിയാണ്‌ കേസ്‌ പരിണിക്കുനന്ത്‌. ഹര്‍ജി ജൂലൈ 30ന്‌ പരിഗണിക്കാന്‍ മാറ്റി.

തൃശൂരിലെ ആളൂരില്‍ അമ്മക്കൊപ്പം താമസിച്ചിരുന്ന യുവതിയെ മുന്‍ പുരോഹിതന്‍ ചുങ്കത്ത്‌ ജോണ്‍സണ്‍ 2016 ല്‍ പീഡിപ്പിച്ചെന്നാണ്‌ കേസ്‌. യുവതി പിന്നീട്‌ വിവാഹിതയായെങ്കിലും പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു പറഞ്ഞ്‌ പ്രതി ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പീഡനത്തെക്കുറിച്ച്‌ യുവതി സുഹൃത്തായ ഒളിമ്പ്യന്‍ മയൂഖ ജോണിനോട്‌ പറഞ്ഞിരുന്നു. ഇതറിഞ്ഞ പ്രതി മയൂഖ ജോണിനേയും ഭീഷണിപ്പെടുത്തിയെന്ന്‌ പരാതിയിലുണ്ട്‌. ഈ കേസില്‍ പ്രതിക്കുവേണ്ടി വനിതാ കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷ ജോസഫൈന്‍ ഇടപെട്ടെന്ന്‌ മയൂഖ പിന്നീട്‌ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

2016ല്‍ നടന്ന സംഭവത്തില്‍ ശാസ്‌ത്രീയ തെളിവുകള്‍ ലഭ്യമല്ലെന്നും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം പുരോഗമിക്കുന്നതെന്നും വ്യക്തമാക്കി തൃശൂര്‍ റുറല്‍ എസ്‌പി ജി.പൂങ്കുഴലി കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുളള സംഘത്തെ അന്വേഷണത്തിന്‌ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →