ഇ.ഡി. കണ്ടുകെട്ടിയത് 4.20 കോടി മാത്രമെന്ന് അനില്‍ ദേശ്മുഖ്

മുംബൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടിയത് വെറും 4.20 കോടിയുടെ സ്വത്തുവകമാത്രമാണെന്ന് മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്. മുന്നൂറ് കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 2006-ല്‍ മകന്‍ സലില്‍ ദേശ്മുഖ് വാങ്ങിയ ഭൂമിയാണ് കണ്ടുകെട്ടിയതിലൊന്ന്. ഇതിന് 2.66 കോടി മൂല്യം വരും. സലീലിന്റെ കമ്പനി 300 കോടിയുടെ സ്വത്തുക്കളാണ് വാങ്ങിയതെന്നായിരുന്നു വാര്‍ത്തകള്‍. ഇത് ശരിയല്ലെന്നും ദേശ്മുഖ് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →