വീട് വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ കെ.എം ഷാജി

വീട് വിവാദത്തിൽ ചില മാധ്യമങ്ങൾ കഥകൾ സൃഷ്ടിക്കുന്നുവെന്ന് മുൻ എംഎൽഎ കെ.എം ഷാജി.

കേസ് അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. ചില മാധ്യമങ്ങൾ വീട് വിവാദത്തിൽ കഥകൾ സൃഷ്ടിക്കുന്നു. തനിക്ക് കർണാടകയിൽ 500 ഏക്കറും മഹാരാഷ്ട്രയിൽ 200 ഏക്കറും ഉണ്ടെന്ന് ഭൂമി വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് 19/07/2021 തിങ്കളാഴ്ച പരിഹാസത്തോടെ കെഎം ഷാജി മറുപടി നൽകി.

വിവാദ ആഡംബര വീടിന് ഉടമസ്ഥാവകാശം കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള മുന്‍ എംഎല്‍എ കെ എം ഷാജിയുടെ നീക്കം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഭാര്യ ആശയുടെ പേരിലുള്ള വീടിന് രണ്ട് പുതിയ അവകാശികളുടെ പേര് കൂടി ചേര്‍ക്കാനായിരുന്നു നീക്കം. വീട് നിര്‍മാണം ക്രമപ്പെടുത്താന്‍ അപേക്ഷ നല്‍കിയത് ആശാ ഷാജിയും അഫ്‌സയും അലി അക്ബറും ചേര്‍ന്നാണ്. ഇവര്‍ ആരെന്ന അന്വേഷണത്തിലാണ് അധികൃതര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →