ശ്രീനഗര്‍: ലഷ്‌കര്‍-ഇ-ത്വയിബ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് തീവ്രവാദികളെ ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേന വധിച്ചു. 2017 മുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഇഷ്ഫാക്ക് ദാര്‍ അഥവാ അബു അക്രം എന്നയാളാണ് മരിച്ച കമാന്‍ഡര്‍.ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തിട്ടുണ്ട്. മേഖലയില്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്. ഷോപിയാനിലെ സാദിഖ് ഖാന്‍ പ്രദേശത്താണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചിരുന്നു.ഈ വര്‍ഷം ജൂണില്‍ ശ്രീനഗറില്‍ നടന്ന മൂന്ന് അക്രമങ്ങളിലെ പ്രതികളാണ് കൊല്ലപ്പെട്ടത്.
ഷോപ്പിയാനില്‍ രണ്ട് ഭീകരവാദികളെ വധിച്ചു
