പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 13 പേര്‍ മരിച്ചു

17/07/2021 ശനിയാഴ്ച പെട്രോള്‍ ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ 13 പേര്‍ മരിച്ചു. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലാണ് അപകടം. ടാങ്കറില്‍ നിന്ന് പുറത്തേക്കൊഴുകിയ ഇന്ധനം ശേഖരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. 

നെയ്‌റോബിക്ക് 315 കിലോമീറ്റര്‍ അകലെ മലാങ്കയിലെ തിരക്കേറിയ ഹൈവേയിലാണ് ശനിയാഴ്ച അപകടം നടന്നത്. അപകടം നടന്നയുടനെ ആളുകള്‍ കൂട്ടത്തോടെ ഇന്ധനം ശേഖരിക്കാന്‍ ഓടിയെത്തി. ഈ സമയം ടാങ്കര്‍ പൊട്ടിത്തെറിച്ച് അഗ്നിഗോളമായി. 12 പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരിച്ചു. കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

2009ലും പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് കെനിയയില്‍ അപകടമുണ്ടായിരുന്നു. അന്ന് 120ഓളം പേര്‍ മരിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →