മാവോയിസ്റ്റുകളുടെ പേരില്‍ മൂന്ന് വ്യാപാരികള്‍ക്ക് ഭീഷണി കത്ത് ലഭിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി ശ്രീജിത്തിന്റെ നേതൃത്ത്വത്തിലാണ് പരിശോധന. കോഴിക്കോട് ഹൗസിങ്ങ് കോളനിയിലാണ് 18/07/2021 ഞായറാഴ്ച പരിശോധന നടത്തിയത്.
മൂന്ന് കോടി രൂപ വീതം ആവശ്യപ്പെട്ടാണ് കത്ത് ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ കൊല്ലുമെന്നും ഭീഷണിക്കത്തില്‍ പറയുന്നു. കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ മലാപ്പറ ഹൗസിങ്ങ് കോളനിയിലെ ഓഫീസിലാണ് പൊലീസ് പരിശോധനനടത്തിയത്.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് രണ്ടും കസബ ഒരു കേസും രജിസ്റ്റര്‍ ചെയ്തു. കത്ത് അയച്ചത് വയനാട് ചുണ്ടയില്‍ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

