സിനിമ ചിത്രീകരണത്തിന് മാർഗരേഖ നിശ്ചയിക്കാൻ തീരുമാനം

തിരുവനന്തപുരം : മാർഗ്ഗരേഖ അനുസരിച്ച് മാത്രം ഷൂട്ടിംഗ് തുടങ്ങിയാൽ മതി എന്ന സർക്കാരിന്റെ നിർദ്ദേശത്തോടു കൂടി സിനിമ ചിത്രീകരണത്തിന് മാർഗരേഖ നിശ്ചയിക്കാൻ സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിൽ 18/07/2021 ഞായറാഴ്ച തീരുമാനമായി. 19/07/2021 തിങ്കളാഴ്ച വൈകിട്ടോടെ മാർഗരേഖ തയ്യാറാക്കും.

18/07/2021 ഞായറാഴ്ച രാവിലെ പീരുമേട്ടിൽ തുടങ്ങിയ സിനിമയുടെ ചിത്രീകരണം സർക്കാർ അനുമതി നൽകിയതിന് പിന്നാലെ നിർത്തിവയ്ക്കാനും സംഘടനകൾ നിർദേശിച്ചു. ആർ ടി പി സി ആർ ടെസ്റ്റ് നെഗറ്റീവ് ആയ വരെയും ഒരു ഡോസ് എങ്കിലും കൊവിഡ് വാക്സിൻ എടുത്ത വരെയും ഷൂട്ടിങ്ങിന് ഉപയോഗിക്കാവൂ എന്നാണ് സംഘടനയുടെ നിർദ്ദേശം.

ഈ നിർദ്ദേശം ഒഴിവാക്കിക്കൊണ്ട് ഒരു കാരണവശാലും ആരെയും ചിത്രീകരണ സ്ഥലത്ത് പ്രവേശിപ്പിക്കുകയില്ല എന്ന് നിർദ്ദേശിക്കുകയും, പുറത്തുനിന്നുള്ള ഒരാളെയും പ്രവേശിക്കരുതെന്നും ഫിലിം ചേംബർ നിർമാതാക്കളുടെ സംഘടനയും ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →