സ്‌ത്രീകള്‍ക്കുമുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യൂവാവ്‌ പോലീസ്‌ പിടിയില്‍

കോഴിക്കോട്‌ ; സ്‌ത്രീകള്‍ക്കുമുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും ലൈംഗികാതിക്രമത്തിന്‌ മുതിരുകയും ചെയ്‌ത യുവാവിനെ പോലീസ്‌ അറസറ്റ്‌ ചെയ്‌തു. പുത്തൂര്‍ നാഗാളിക്കാവ്‌ സ്വദേശി ജലീല്‍ ആണ് പിടിയിലായത്‌. ലൈംഗികാതിക്രമത്തിന്‌ ഇരയായ ഒരു സ്‌ത്രീ നല്‍കിയ പരാതിയില്‍ ദിവസങ്ങള്‍ക്കുമുമ്പ്‌ മുക്കം പോലീസ്‌ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന്‌ ഒളിവിലായിരുന്ന ഇയാളെ നായര്‍കുഴി എരിമലക്കുസമീപത്തുനിന്ന്‌ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാണ്‌ ജലീലിന്റെ അതിക്രമങ്ങള്‍. വഴിചോദിക്കാനെന്ന വ്യാജേന സ്‌ത്രീകളുടെ അടുത്ത്‌ വാഹനം നിര്‍ത്തി ശരീരത്തില്‍ കയറി പിടിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുകയാണ്‌ ഇയാളുടെ രീതി. നിരവധി സ്‌ത്രീകള്‍ ഇയാളുടെ അതിക്രമത്തിന്‌ ഇരയായിട്ടുണ്ടെന്നാണ്‌ നിഗമനം. വാഹനം തിരിച്ചറിയാതിരിക്കാന്‍ സ്‌കൂട്ടറിന്‌ പിന്നിലെ നമ്പര്‍ പ്ലേറ്റ്‌ ഊരിമാറ്റിയാണ്‌ സഞ്ചരിച്ചിരുന്നത്‌. കെഎല്‍ 57 എസ്‌ 1120 എന്ന നമ്പര്‍പ്ലേറ്റ് സീറ്റിനടിയില്‍ നിന്ന്‌ പോലീസ്‌ കണ്ടെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →