ലെന… അഭിനയത്തിൽ നിന്നും ഓളത്തിലുടെ തിരക്കഥാകൃത്തിലേക്ക്

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് , എന്നീ ഭാഷകളിൽ അഭിനയ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുള്ള താരം ലെന നവാഗതനായ വി എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ഓളം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്നു. സൗബിൻ ഷാഹിർ ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.

സംവിധായകൻ വിഎസ് അഭിലാഷും തിരകഥാ രചനയിൽ പങ്കാളിയാകുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ , ബിനുപപ്പു , ഹരിശ്രീഅശോകൻ , നോബി മാർക്കോസ്, സുരേഷ്ചന്ദ്ര മേനോൻ , എന്നിവർക്കൊപ്പം ലെനയും താരനിരയിലുണ്ട്.

പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഫൽ പുനത്തിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റ ഛായാഗ്രഹണം അസ്ക്കർ, സംഗീതം അരുൺ തോമസ്, എഡിറ്റർ സംജിത് മുഹമ്മദ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →