ബി.ജെ.പി. രാജ്യസഭാ കക്ഷിനേതാവായി മന്ത്രി പീയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: രാജ്യസഭയിലെ ബി.ജെ.പി. കക്ഷിനേതാവായി കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ നിയമിച്ചു. താവര്‍ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറായി നിയോഗിച്ച ഒഴിവിലാണ് ഗോയലിന്റെ നിയമനം. നിര്‍മല സീതാരാമന്‍, ഭൂപേന്ദ്ര യാദവ് എന്നിവരെയും പരിഗണിച്ചിരുന്നു. പാര്‍ലമെന്റിന്റെ മഴക്കാലസമ്മേളനം ഈ മാസം 19-ന് ആരംഭിക്കാനിരിക്കെയാണ് പുതിയ നീക്കം. 2010 മുതല്‍ രാജ്യസഭാംഗമായ പീയൂഷ് ഗോയല്‍, നിലവില്‍ എന്‍.ഡി.എ. സഭാകക്ഷിയുടെ ഉപനേതാവാണ്. നേരത്തേ റെയില്‍വേമന്ത്രിയായിരുന്ന ഗോയലിന് പുനഃസംഘടനയില്‍ വാണിജ്യം, വ്യവസായം, ഭക്ഷ്യം, ഉപയോക്തൃകാര്യം തുടങ്ങിയ വകുപ്പുകളാണു ലഭിച്ചത്. അതേസമയം, പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഈ മാസം 18ന് സര്‍വകക്ഷിയോഗം ചേരുമെന്നും സൂചനയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →