കൊല്ലം കുണ്ടറയിൽ കിണറില്‍ കുടുങ്ങിയ നാല് തൊഴിലാളികള്‍ മരിച്ചു

കൊല്ലം: കൊല്ലം കുണ്ടറ പെരുമ്പുഴയില്‍ കിണറില്‍ കുടുങ്ങിയ നാല് തൊഴിലാളികള്‍ മരിച്ചു. കിണറിലെ ചെളി നീക്കുന്നതിനിടെയാണ് അപകടം. കിണറിനടിയിലെ വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിവരം. 15/07/21 വ്യാഴാഴ്ച ഉച്ചയോടെയാണ് ദുരന്തം.

ശിവപ്രാസാദ് (24), മനോജ് (32), സോമരാജന്‍ (54) രാജന്‍ (35) എന്നിവരാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്ത് വീടു വെക്കുന്നതിന് മുന്നോടിയായി ഇവിടെയുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങിതായിരുന്നു ഇവര്‍. 80 അടിയോളം ആഴമുള്ള കിണറാണിത്. കിണറിലേക്ക് ആദ്യം ഒരു തൊഴിലാളി ഇറങ്ങി. പിന്നീട് മറ്റൊരാള്‍ കൂടി ഇറങ്ങി. ഇവരുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെ മറ്റു രണ്ടു പേരും കിണറിലേക്ക് ഇറങ്ങുകയായിരുന്നു.

സംഭവമറിഞ്ഞ നാട്ടുകാര്‍ ഉടനെ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയും നാലുപേരെയും പുറത്തെടുക്കുകയായിരുന്നു. വളരെ ആഴമുള്ള കിണറായതിനാല്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് ഒന്നര മണിക്കൂര്‍ സമയമെടുത്തു. ഇതിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരിലൊരാളും കുഴഞ്ഞു വീണു ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ഭേദമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →