കന്നുകാലികള്‍ക്കുനേരെ ആസിഡാക്രമണം : പോലീസ്‌ നടപടി സ്വീകരിക്കുന്നില്ല

എറണാകുളം : കോതമംഗലത്ത്‌ കന്നുകാലികളുടെ ദേഹത്ത്‌ ആസിഡ്‌ ഒഴിച്ച പൊളളിക്കുന്ന സാമൂഹ്യ വിരുദ്ധരുടെ ക്രൂരത ഒരുവര്‍ഷമായി തുടരുന്നു. പല പരാതികള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത പോലീസ്‌ നിസംഗതയില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍.

തലക്കോട്‌ വനമേഖലയില്‍ കഴിഞ്ഞ ഒരു വര്‍ത്തിനിടയില്‍ സാമൂഹ്യ വിരുദ്ധര്‍ പത്തിലേറെ പശുക്കളുടെ മേലാണ്‌ ആസിഡ്‌ ഒഴിച്ചത്‌. ഒരാഴ്‌ചക്കിടെ നാലുപരാതികള്‍ നല്‍കിയിട്ടും പോലീസ്‌ നടപടിയെടുക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്‌ പൊളളലേറ്റ കന്നുകാലികളെ എസ്‌പിസിഎ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു.ഗുരുതരമായി പരിക്കേറ്റ കന്നുകാലികള്‍ക്ക്‌ അടിയന്തിര ചകിത്സ നല്‍കി.

നേരത്തെ വനമേഖലയില്‍ മേയാന്‍ വിട്ട പശുക്കള്‍ക്കുനേരെയാണ്‌ ആക്രമണമുണ്ടാകായിരുന്നതെങ്കില്‍ ഇപ്പോള്‍ വീട്ടില്‍ കെട്ടിയിട്ട പശുക്കളെയും വെറുതെ വിടുന്നില്ല. കാട്ടിനുളളില്‍ സ്ഥാപിച്ച ക്യാമറകള്‍ പരിശോധിച്ച്‌ കുറ്റവാളികളെ പിടികൂടുമെന്ന്‌ പോലീസ്‌ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →